ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നഷ്ടപ്പെട്ട 11 രേഖകളും വിചാരണക്കോടതി കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു. ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ തയാറാക്കി സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം പരിശോധിച്ചു ബോധ്യപ്പെട്ട ശേഷമാണു സ്വീകരിച്ചത്. 

കുറ്റപത്രം അടക്കമുള്ള 11 രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ട്. കേസ് പ്രാഥമിക വാദത്തിനായി മേയ് 27നു വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണു വാദം കേൾക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരാവും. 

English Summary:

Abhimanyu's murder; Trial court accepted the lost documents from safe custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com