ADVERTISEMENT

ഭോപാൽ∙ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍നിന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റി. മധ്യപ്രദേശിലെ മണ്ഡ്‌ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗൻ സിങ് കുലസ്തേയുടെ ചിത്രമാണു കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. 

മണ്ഡ്‌ലയില്‍ രജനീഷ് ഹര്‍വന്‍ഷ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിന്റെ പ്രചാരത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. സംഭവത്തില്‍ മാനുഷികമായ പിഴവാണു സംഭവിച്ചതെന്നാണു കോൺഗ്രസ് വിശദീകരണം. എല്ലാറ്റിനെയും രാഷ്ട്രീയവത്കരിക്കുന്നതു ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗൻ സിങ് കുലസ്തേ 1996 മുതല്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന ജനപ്രതിനിധിയാണ്. മധ്യപ്രദേശില്‍ നാല് ഘട്ടങ്ങളിലായാണു ലോക്സഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഏപ്രില്‍ 26, മേയ് 7, മേയ് 13 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് തീയതികൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണു സംസ്ഥാനത്ത് കോണ്‍ഗ്രസിനു ജയിക്കാനായത്. മറ്റ് 28 സീറ്റുകളും ബിജെപി നേടിയിരുന്നു. ചിന്ദ്‌വാര മാത്രമാണ് കോണ്‍ഗ്രസിനൊപ്പംനിന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ് കോൺഗ്രസിന്റെ ഏക എംപി. 

English Summary:

BJP candidate photo in Congress poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com