ADVERTISEMENT

ചെന്നൈ ∙ മലയാളി താരം മഞ്ജു വാരിയരുടെ വാഹനം തിരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചു. ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപം പതിവുപരിശോധനയുടെ ഭാഗമായാണു വാഹനം തടഞ്ഞത്.

വാഹനത്തിൽ മഞ്ജുവാണെന്നു തിരിച്ചറിഞ്ഞതോടെ സെൽഫിയെടുക്കാനും ആളുകൾ കൂടി. പരിശോധനയ്ക്കുശേഷം വിട്ടയച്ചു. കനിമൊഴി എംപിയുടെ വാഹനവും തൂത്തുക്കുടിയിൽ ഫ്ലയിങ് സ്ക്വാഡ് പരിശോധിച്ചു.

ഖുഷ്ബു പ്രചാരണത്തിന് ഇല്ല

ചെന്നൈ ∙ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി, ബിജെപി നേതാവും നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ പ്രചാരണത്തിൽനിന്നു പിൻമാറി. 2019ൽ അപകടത്തെത്തുടർന്നു നട്ടെല്ലിനുണ്ടായ പരുക്കിന്റെ വേദന അലട്ടുകയാണെന്നും ഉടൻ ചികിത്സ തേടണമെന്നു ഡോക്ടർമാർ നിർദേശിച്ചതായും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് അയച്ച കത്തിൽ നടി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പിന്തുണ തുടരുമെന്നും ഖുഷ്ബു ഉറപ്പുനൽകിയിട്ടുണ്ട്.

ഖുഷ്ബു. (File Photo: JOSEKUTTY PANACKAL / MANORAMA)
ഖുഷ്ബു. (File Photo: JOSEKUTTY PANACKAL / MANORAMA)
English Summary:

Election Commission Flying Squad Checks Vehicle of Manju Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com