ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ആർഎസ്എസിന്റെ ദുർഗന്ധമുണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കോൺഗ്രസ് തിരഞ്ഞെടുപ്പ് പത്രികയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയിലാണ് ഖർഗെയുടെ രൂക്ഷ വിമർശനം. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണു കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും മുസ്‌ലിം ലീഗിന്റെ നിലപാടുകൾ നിറഞ്ഞതാണെന്നും മോദി ആരോപിച്ചിരുന്നു.

മോദി–ഷാമാരുടെ രാഷ്ട്രീയ പൂർവികർ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടിഷുകാരെയും മുസ്‌ലിം ലീഗിനെയും പിന്തുണച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യ എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനത്തെ എതിർത്തവരാണ് മോദി – ഷാമാരുടെ പൂർവികർ. 1940കളിൽ മുസ്‌ലിം ലീഗുമായി ചേർന്ന് ശ്യാമ പ്രസാദ് മുഖർജി ബംഗാൾ, സിന്ധ്, എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിച്ചത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം.

ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ എങ്ങനെ പോരാടാമെന്നും കോൺഗ്രസിനെ എങ്ങനെ അടിച്ചമർത്തണം എന്നും ശ്യാമപ്രസാദ് മുഖർജി അന്നത്തെ ബ്രിട്ടിഷ് ഗവർണർക്കു കത്തെഴുതിയില്ലേ? ബ്രിട്ടിഷുകാരെ വിശ്വസിക്കാനാണ് അദ്ദേഹം ഇന്ത്യക്കാരോടു പറഞ്ഞത്. മോദിയും ഷായും നാമനിർദേശം ചെയ്യപ്പെട്ട പ്രസിഡന്റും കോൺഗ്രസ് പ്രകടനപത്രികയെകുറിച്ചു തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്. ബിജെപിയുടെ ഗ്രാഫ് തിരഞ്ഞെടുപ്പ് അടുത്തതോടെ താഴുകയാണ്. അതുകൊണ്ടാണ് അവർ മുസ്‌ലിം ലീഗിനെ ഓർമിക്കുന്നത്’’ – ഖർഗെ പറഞ്ഞു.

ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ പത്തുവർഷത്തെ അനീതിക്കു ജനങ്ങളുടെ ശക്തി അറുതിവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

There is a stink of RSS in Modi's speeches, Kharge hit back at PM Modi's 'Muslim League' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com