ADVERTISEMENT

പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വ‍ർഷം കേരളത്തിലെ 20 എംപിമാ‍ർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.

അനുവദിച്ച 17 കോടി രൂപ ചെലവിട്ടതിനു പുറമെ മുന്‍ എംപി കെവി തോമസിന്റെ വിനിയോഗിക്കാതെ കിടന്ന 4.88 കോടി  ഫണ്ടിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ഭരണതല അംഗീകാരം പൂർത്തിയാക്കിയതായി എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു. ക്യൂൻസ് വാക്ക് വേയിലെ വൈഫൈ സ്ട്രീറ്റ് വ്യത്യസ്തമായ ഒരു പദ്ധതിയാണ്. 1.8 കിലോമീറ്റർ സ്ഥലത്ത് ഇതുവഴി ബിഎസ്എൻഎല്ലിന്‍റെ സൗജന്യ വൈഫൈ ജനങ്ങൾക്കു ലഭിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഓപ്പൺ ജിം, തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഗ്രൗണ്ട്, ട്രൈബൽ ഹോസ്റ്ററിൽ ഡിജിറ്റൽ ലൈബ്രറി, എല്ലാ പഞ്ചായത്തിലും സ്മാർട്ട് അംഗണവാടി തുടങ്ങിയവയാണ് ശ്രദ്ധേയമായ ചില പദ്ധതികളെന്നും ഹൈബി ചൂണ്ടിക്കാട്ടി.

English Summary:

Ernakulam MP Hibi Eden talks about MP Fund Utilization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com