ADVERTISEMENT

തൃശൂർ∙ സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന് പത്മജ വേണുഗോപാൽ. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് സന്ദേശം നൽകേണ്ട ആവശ്യമുണ്ടെന്നും പത്മജ പറഞ്ഞു. ‘ലൗ ജിഹാദുണ്ട്, ഉണ്ടെന്നു വച്ചാൽ ഈ പറയുന്ന അത്രയ്ക്കൊന്നുമില്ല. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നതല്ല. ഇങ്ങനെയുണ്ടെന്ന് വാർത്ത പരക്കുമ്പോൾ ഒരു സന്ദേശം കുട്ടികൾക്കു കൊടുക്കുന്നത് വളരെ നല്ലതാണ്’ – പത്മജ പറഞ്ഞു.

സിനിമ കാണുമ്പോൾ കുട്ടികൾക്ക് ഏതാണ് ശരിയും തെറ്റുമെന്ന് മനസിലാകുമെന്നും പത്മജ വ്യക്തമാക്കി. ഇന്നത്തെ കുട്ടികൾ പലരും അപ്പോഴത്തെ ഒരു ഇഷ്ടത്തിന്റെ പുറത്തു ചാടിവീണ ശേഷം തെറ്റുകൾ കാണുമ്പോൾ തിരിച്ചുവരുന്നവരാണ്. അത് പല മതക്കാരുമുണ്ടാകും. എങ്ങനെ വേണമെങ്കിലും അതിനെ വ്യാഖ്യാനിക്കാമെന്നും പത്മജ പറഞ്ഞു.

English Summary:

Padmaja Venugopal said that it is better to screen the Kerala Story Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com