ADVERTISEMENT

ആലുവ∙ അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32)  ആണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്കാരം.  

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുജിത്ത് ചെറുപ്പത്തിൽ തന്നെ ഭരതനാട്യം, കർണാട്ടിക് സംഗീതം എന്നിവ അഭ്യസിച്ചിരുന്നു.

ദുബായിൽ ജനിച്ച സുജിത്ത് ഏഴു വർഷത്തോളം ഒരു അമേരിക്കൻ മൾട്ടി നാഷനൽ കമ്പനിയിൽ ജോലി ചെയ്തതിനു ശേഷമാണ് സിനിമയിലേക്ക് ചുവടുമാറ്റിയത്. 2018ലാണ് കിനാവള്ളിയിൽ അഭിനയിക്കുന്നത്. സണ്ണി ലിയോണിയുടെ തമിഴ് സിനിമയായ ഷീറോയിലും ചെറിയ വേഷത്തിൽ സുജിത്ത് എത്തുന്നുണ്ട്.

English Summary:

Young actor Sujith Rajendran dies in accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com