ADVERTISEMENT

തിരുവനന്തപുരം∙ ചെറിയ പെരുന്നാളിന്‍റെ ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവന്തപുരം ബീമാ പള്ളിയില്‍ നടന്ന നമസ്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങില്‍ സ്ഥാനാര്‍ഥികളായ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നു.

കേരള സ്റ്റോറി സിനിമയിലുള്ളത് പൂർണമായും വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയത്. സിനിമ പ്രചരിപ്പിക്കുന്നവർ കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉപകരണമായി മാറരുതെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു. 

sasi-eid
പാളയത്ത് നമസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശശി തരൂർ

‌ലൗ ജിഹാദ് ഇല്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കണ്ണൂരിലാണ് പ്രാർഥനയിൽ പങ്കെടുത്തത്. കോഴിക്കോട്ടെ ചടങ്ങില്‍ എം.കെ.രാഘവനും എളമരം കരീമും എത്തി. മലപ്പുറം മേൽമുറി ഗ്രാന്റ് മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. 

പാളയത്ത് ഈദ് നമസ്കാരത്തിന്റെ ഭാഗമാകാൻ എത്തിയ പന്ന്യൻ രവീന്ദ്രനും ശശി തരൂരും
പാളയത്ത് ഈദ് നമസ്കാരത്തിന്റെ ഭാഗമാകാൻ എത്തിയ പന്ന്യൻ രവീന്ദ്രനും ശശി തരൂരും
English Summary:

Thiruvananthapuram Welcomes Eid with Prayers and Unity among Political Luminaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com