ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്, 9 സ്ഥാനാർഥികളടങ്ങിയ പത്താം പട്ടിക ബിജെപി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ ഉത്തർപ്രദേശിലെ ബലിയയിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കും. ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്നു ബലിയ. നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറിയ ബംഗാളിലെ അസൻസോളിൽ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ എസ്.എസ്.അലുവാലിയയെ സ്ഥാനാർഥിയാക്കി.

ബർദമാൻ–ദുർഗപുരിൽ നിന്നുള്ള ലോക്സഭാംഗമായ അലുവാലിയക്ക് നേരത്തേ സീറ്റ് നിഷേധിച്ചിരുന്നു. നടൻ പവൻ സിങ്ങായിരുന്നു ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി. ചണ്ഡിഗഡിൽ നിന്ന് നടി കിരൺ ഖേറിനെ ഒഴിവാക്കി സഞ്ജയ് ടണ്ഠനെ സ്ഥാനാർഥിയാക്കി. അലഹാബാദിൽ സിറ്റിങ് എംപി റീത്ത ബഹുഗണ ജോഷിക്കു പകരം നീരജ് ത്രിപാഠി മത്സരിക്കും.
 

English Summary:

Former PM Chandrashekhar's son Neeraj Shekhar among 9 names in BJP's 10th list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com