ADVERTISEMENT

മുംബൈ ∙ മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് റായ്ഗഡ് സ്വദേശിനിയായ ശീതൾ കൃത്യം നടത്തിയത്.

മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

English Summary:

The woman who killed her children to leave her husband and live with her boyfriend was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com