ADVERTISEMENT

കോട്ടയം∙ കോട്ടയം പാർലമെൻറ് മണ്ഡലം ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാൻ മേറ്റിൻ്റെ നിർദ്ദേശം. കോട്ടയം വിജയപുരത്താണു സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്കു കയറേണ്ടെന്നുമാണ് നിർദ്ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദേശം നൽകിയത്. 

മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ  വിശദീകരണം. പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

English Summary:

Leaked Voice Message Reveals Kottayam-Vijayapuram Workers' Instructions for Left Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com