സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയവർ ഹാജരാകണം: സിബിഐ സംഘം നാളെ കോളജിലെത്തും
Mail This Article
×
കൽപ്പറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം നാളെ വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും നാളെ പൂക്കോട് കോളജിൽ എത്തുമെന്ന് സൂചന. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരോട് ഹാജരാകാൻ നിർദേശം നൽകി. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദേശം. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റും.
English Summary:
CBI Steps Up Investigation in Siddharth's Death At Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.