ADVERTISEMENT

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സിപിഎം നേതാക്കൾ രാപകൽ മുഴുകുമ്പോൾ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം അടക്കം രണ്ടു യുവജന നേതാക്കൾ ലക്ഷദ്വീപിൽ വിനോദയാത്രയിൽ. ഏറ്റുമാനൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, സിപിഎം മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായ വൈക്കത്തു നിന്നുള്ള യുവനേതാവ് എന്നിവരാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കു പോയത്. ഏറ്റുമാനൂരിൽ‍ നിന്നുള്ള മുതിർന്ന സിപിഎം നേതാവിന്റെ മകനാണ് ജില്ലാ കമ്മിറ്റി അംഗം. പിതാവിനാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ചുമതലയും. 

യുവനേതാക്കൾ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വിനോദ യാത്രാ ചിത്രം പങ്കുവച്ചതോടെയാണ് ലക്ഷദ്വീപ് യാത്രയാണു പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ വിവാദമായത്. തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സമയത്ത് നേതാക്കളുടെ വിനോദ യാത്ര പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ ചർച്ചയായിട്ടുണ്ട്. കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന കോട്ടയം സീറ്റിൽ സിപിഎം പ്രവർത്തകരുടെ നിസഹകരണമാണ് എൽഡിഎഫിൽ ചർച്ചയാകുന്നത്. 

ശക്തമായ മത്സരം നടക്കുന്ന കോട്ടയം സീറ്റിൽ സിപിഎം ശക്തികേന്ദ്രങ്ങളിൽ തുഷാർ വെള്ളാപ്പള്ളിയുടെ വരവോടെ വോട്ടു ചോർച്ച കേരള കോൺഗ്രസ് (എം) ഭയക്കുന്നുണ്ട്. ഈ മേഖലകളിൽ സിപിഎം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണു കേരള കോൺഗ്രസിനു (എം) നൽകിയ ഉറപ്പ്. എന്നാൽ വിനോദ യാത്രയ്ക്ക് അടക്കം നേതാക്കൾ ഈ സമയം വിട്ടു നിൽക്കുന്നത് മുന്നണിയിലും പരാതിക്കിടയാക്കി.‌

സിപിഎം– ഡിവൈഎഫ്ഐ നേതൃത്വത്തെയും പരാതിയുമായി പ്രവർത്തകർ സമീപിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ അക്കൗണ്ടുകൾ ഇവർ പ്രൈവറ്റ് ഒൺലി ആക്കിയിട്ടുണ്ട്. 

English Summary:

Controversy Strikes as CPM Leaders' Leisure Trip Clashes with Crunch Election Campaign in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com