ആറളം ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ചു

Mail This Article
×
കണ്ണൂര്‍∙ ആറളം വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാര രോഗി ആയിരുന്നു . വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം .പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്‌മാരം പിടിപെട്ടതാണ് അപകട കാരണം എന്നാണ് പൊലീസ് നിഗമനം. ആറളം പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ഇരിട്ടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. അച്ഛൻ: ഷാജി. അമ്മ: പരേതയായ ലത സഹോദരി: കീർത്തന
English Summary:
Tragic Drowning in River: Young Man Succumbs to Epileptic Seizure
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.