ADVERTISEMENT

കൊച്ചി∙ വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ മാവോയിസ്റ്റ് രൂപേഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. മറ്റൊരു പ്രതി അനൂപിന് ഏഴുവർഷം തടവുശിക്ഷയും വിധിച്ചു. കേസിൽ രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവര്‍ കുറ്റക്കാരാണെന്നാണു കോടതി നേരത്തെ വിധിച്ചിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവയും തെളിഞ്ഞിരുന്നു.

മാവോയിസ്റ്റുകള്‍ക്കെതിരെ വിവരം നല്‍കുന്നു എന്നാരോപിച്ച് സിവിൽ പൊലീസ് ഓഫീസറായ എ.ബി. പ്രമോദിന്റെ വീട്ടിലെത്തി മാതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. 2014ൽ വയനാട് വെള്ളമുണ്ടയിലാണ് സംഭവം. പ്രമോദിന്റെ ബൈക്ക് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ പുറത്തുവന്നു. തുടർന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ ഓടിക്കളഞ്ഞു. ലഘുലേഖകൾ വീടിന്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ വീടിന്റെ ഭിത്തിയില്‍ ഒട്ടിക്കുകയും ചെയ്തു.

യുഎപിഎ വകുപ്പുകൾക്ക് പുറമെ ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

English Summary:

Vellamunda Maoist case 10 year imprisonment for Roopesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com