വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; പാലായിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

Mail This Article
×
കോട്ടയം∙ പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്.
പാമ്പുകടിയേറ്റതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
അണലിയാണ് കടിച്ചതെന്നാണ് നിഗമനം. കുരുവിക്കൂട് എസ്‌ഡി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
English Summary:
Seven-year-old girl dies of snakebite at Kottayam Pala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.