ജിഎസ്ടി ചോദ്യംചെയ്ത യുവതിക്ക് ബിജെപി പ്രവർത്തകരുടെ മർദനം
Mail This Article
×
തിരുപ്പൂർ∙ അനുപ്പർപാളയം ആത്തുപാളയത്തു ബിജെപി പ്രവർത്തകർ യുവതിയെ ആക്രമിച്ചു.ബിജെപി സ്ഥാനാർഥിക്കു വോട്ടഭ്യർഥിച്ച് എത്തിയ പ്രവർത്തകരോടു സാനിറ്ററി നാപ്കിന് ഉൾപ്പെടെ ജിഎസ്ടി ഏർപ്പെടുത്തിയതു ന്യായമാണോ എന്നു ചോദിച്ചതിനെത്തുടർന്നായിരുന്നു മർദനം. വസ്ത്രവ്യാപാരം നടത്തുന്ന സംഗീത എന്ന യുവതിയെ കടയോടു ചേർന്നുള്ള വീട്ടിൽക്കയറിയാണ് മർദിച്ചത്. സംഭവത്തിന്റെ വിഡിയോ പകർത്തിയ ആൾക്കും മർദനമേറ്റു. ഇയാളുടെ ഫോൺ പ്രവർത്തകർ പിടിച്ചുവാങ്ങി.
ബിജെപി പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ അനുപ്പർപാളയം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:
Woman Assaulted by BJP Workers Over GST Query on Sanitary Products
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.