വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു, മരണം രണ്ടായി

Mail This Article
×
കൽപറ്റ∙ ചെന്നലോട് കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി ഫിൽസ (12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകൻ കെ.ടി. ഗുൽസാറിന്റെ സഹോദരന്റെ മകളാണ് ഫിൽസ.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ബാണാസുര സാഗർ ഡാം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നാലുപേർ ചികിത്സയിൽ തുടരുകയാണ്.
English Summary:
car accident in wayanad one girl died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.