കരുനാഗപ്പള്ളിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു; 4 പേർക്കു ഗുരുതര പരുക്ക്
Mail This Article
×
കൊല്ലം ∙ കരുനാഗപ്പള്ളി തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു 4 പേർക്കു ഗുരുതരമായി പരുക്കേറ്റു. മണപ്പ ഗോപകുമാർ, ഓമന (70), സജിമോൾ (50), സിന്ധു (48) എന്നിവർക്കാണു പരുക്കേറ്റത്. വൈകിട്ട് മൂന്നിനായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയിലേക്കു പോകുകയായിരുന്നു ബസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
English Summary:
4 people were seriously injured in a accident at Karunagapally, Kollam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.