ADVERTISEMENT

കോട്ടയം∙ ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര–ഗുരുവായൂർ (16329) എക്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു. രാവിലെ ഒമ്പതരയോടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാർ‌ത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്.

English Summary:

Snake in Madurai - Guruvayur express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com