നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു; തൃശൂർ പെങ്ങാമുക്കിൽ യുവാവ് മരിച്ചു
Mail This Article
×
തൃശൂര്‍∙ പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പട്ടിത്തടം എഴുത്തുപുരക്കൽ ശ്രീധരന്റെ മകൻ സുജിത്ത് (25) ആണ് മരിച്ചത്. പെങ്ങാമുക്ക് കള്ള് ഷാപ്പിന് സമീപമാണ് അപകടം. പെങ്ങാമുക്കിൽ നിന്നും ചിറക്കൽ ഭാഗത്തേക്ക് വരികയായിരുന്ന സുജിത്തിന്റെ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയായിരുന്നു.
English Summary:
Youth died in bike accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.