രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം: രേവന്ത് റെഡ്ഡി ബുധനാഴ്ച വയനാട്ടിൽ
Mail This Article
×
കൽപ്പറ്റ∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബുധനാഴ്ച വയനാട്ടിലെത്തും. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രേവന്ത് ഹെലികോപ്റ്റർ മാർഗം ഉച്ചയോടെ കൽപ്പറ്റയിലെത്തും.
വൈകുന്നേരം മൂന്നിന് കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയിൽ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. നാലിന് മേപ്പാടി ടൗണിൽ സംഘടിപ്പിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതു പരിപാടിയിലും രേവന്ത് പങ്കെടുക്കും.
English Summary:
Revanth Reddy to visit Wayanad for Rahul Gandhi's election campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.