‘ശൈലജയ്ക്കെതിരായ സൈബറാക്രമണം തള്ളുന്നു; അങ്ങനെ ഒരു തിരഞ്ഞെടുപ്പും ഇതുവരെ ജയിച്ചിട്ടില്ല’
Mail This Article
×
കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരെയുള്ള സൈബർ അതിക്രമത്തെ ആത്മാർഥതയോടെ തള്ളിപ്പറയുമെന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ബോംബ് നിർമാണത്തെ സിപിഎം തള്ളിപ്പറഞ്ഞതു പോലെയാവില്ല ഇതെന്ന് ഷാഫി പരിഹസിച്ചു.
‘‘22 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിൽ ആരോടും സൈബർ അതിക്രമം നടത്തിയിട്ടില്ല. അങ്ങനെ ഒരു തിരഞ്ഞെടുപ്പും ഇതുവരെ ജയിച്ചിട്ടുമില്ല. കെ.കെ. ശൈലജയ്ക്ക് എതിരായ അഴിമതി ആരോപണങ്ങൾ വടകരയിൽ ചർച്ചയാകും’’ – ഷാഫി പറഞ്ഞു.
English Summary:
Shafi Parambil Speaks Out on Political Decency in Vadakara Race
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.