ADVERTISEMENT

ആലപ്പുഴ ∙ മകന്റെ വിവാഹം ക്ഷണിക്കാൻ ഓട്ടോറിക്ഷയിൽ പോയ വീട്ടമ്മ ടിപ്പർ ലോറിയിടിച്ച് മരിച്ചു. വള്ളിക്കുന്നം പടയണിവെട്ടം പുത്തൻചന്ത ലീലാവിലാസത്തിൽ ഇ.ലീലാമ്മ (58) ആണ് മരിച്ചത്. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ലീലാമ്മയുടെ ജ്യേഷ്ഠത്തി ശ്രീദേവി, ശ്രീദേവിയുടെ മരുമകൾ സൗമ്യ, സൗമ്യയുടെ മകൾ, ഓട്ടോ ഡ്രൈവർ ജിതിൻ രമണൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. 

കെപി റോഡിൽ അഞ്ചാംകുറ്റി ജംക്‌ഷനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കറ്റാനം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും ചാരുംമൂട് ഭാഗത്തേക്ക് പോകുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ടിപ്പർ, ലീലാമ്മ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. എല്ലാവരെയും ഉടൻ തന്നെ മേപ്പള്ളിക്കുറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരുക്കേറ്റ ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.

English Summary:

58-year-old woman died and 4 others injured in a collision between auto-rickshaw and a tipper lorry in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com