ADVERTISEMENT

കോഴിക്കോട് ∙ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ധയുണ്ടാക്കും വിധം സംസാരിച്ചുവെന്നാണ് പരാതി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു ഷമയുടെ പരാമർശം. 

ഒരാഴ്ച മുൻപ് കുന്നമംഗലത്ത് നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം സ്വദേശി അരുൺജിത്താണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പര വിദ്വേഷവും തെറ്റിധാരണയും ഭീതിയും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഷമ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രസംഗം പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. 

ഡിജിപിക്ക് നൽകിയ പരാതി പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസംഗത്തിന്റെ ദൃശ്യമുൾപ്പെടുത്തിയും പരാതി നൽകിയിട്ടുണ്ട്. കലാപാഹ്വാനം, ജനപ്രാതിനിധ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

English Summary:

FIR registered against congress spoke person Shama Muhammad for hate speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com