ADVERTISEMENT

പേരാമ്പ്ര (കോഴിക്കോട്)∙ അറിയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ ആരോപണങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നതെന്നും ഷാഫി പറഞ്ഞു.

മാധ്യമങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും തെറ്റായ കാര്യങ്ങൾ തനിക്കെതിരെ പ്രചരിപ്പിക്കുന്നു. എന്റെ സമൂഹമാധ്യമ പേജിൽനിന്ന് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഞാന്‍ പോസ്റ്റിട്ടു എന്നാണ് പറയുന്നത്. എന്റെ പേജ് ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ആക്ഷേപകരമായ ഒരു വാക്കെങ്കിലും അവർ കണ്ടെത്തി തരട്ടെ. നാദാപുരത്ത് പടക്കം പൊട്ടിയത് ഞാന്‍ പറഞ്ഞിട്ട് ഉണ്ടാക്കിയ ബോംബാണെന്ന് എൽഡിഎഫ് പ്രചരിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവരുടെ വ്യാജ പ്രചാരണത്തിന്റെ ഉത്തരവാദി എന്ന് ഞാൻ പറഞ്ഞിട്ടില്ല.

പാനൂരില്‍ ബോംബ് പൊട്ടി സിപിഎമ്മിന്റെ പ്രവര്‍ത്തകന്‍ ചിന്നിച്ചിതറി. അവരുടെ സ്ഥാനാര്‍ഥിയാണ് ബോംബുണ്ടാക്കാന്‍ പറഞ്ഞത് എന്നും ഞാൻ പറഞ്ഞിട്ടില്ല. ധ്യാന്‍ ശ്രീനിവാസന്റെ കൂടെ ഞാൻ നില്‍ക്കുന്ന ചിത്രം മാറ്റി വേറൊരാളുടെ ചിത്രം വച്ചു. എൽഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെന്ന് ഞാൻ പറഞ്ഞില്ല. ആരെയെങ്കിലും ആക്ഷേപിച്ചു കൊണ്ട് വളര്‍ന്നു വന്ന ആളല്ല ഞാന്‍. ആര്‍ക്കെതിരെയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു.

English Summary:

Legal action will take against fake allegations, Says Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com