ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ എ.കെ ആന്റണിയോട് ഒരു കാര്യം പറയാനുണ്ട്, മകൻ അനിൽ ആന്റണിയുടെ ഭാവി ബിജെപിയുടെ കയ്യിൽ സുരക്ഷിതമാണെന്ന വാർത്തയാണ് അതെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പത്തനംതിട്ട മണ്ഡലം എൽഡിഎ സ്ഥാനാർഥി ആന്റണിയുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ. ആന്റണി നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തോടു ബഹുമാനവും ഉണ്ട്.

പക്ഷേ, സ്വന്തം മകൻ തോൽക്കണം എന്ന് അദ്ദേഹം പറഞ്ഞതിലൂടെ ആ ബഹുമാനത്തിന് അല്പം കുറവുണ്ടായി. പാർട്ടി സമ്മർദ്ദങ്ങളെ തുടർന്ന് ആവാം ഇങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എങ്കിലും സ്വന്തം മകന്റെ ഉയർച്ചയ്ക്കൊപ്പം മനസ്സുകൊണ്ട് കൂടെ നിൽക്കുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അധ്യക്ഷത വഹിച്ചു.

English Summary:

Rajnath Singh Endorses Anil Antony's Secure Future in the BJP at Kanjirapalli Rally

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com