ADVERTISEMENT

ഇലകമൺ ∙ കാണാതായ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുവൽ വിദ്യാധര വിലാസത്തിൽ വി.സിന്ധു(46)ആണ് മരിച്ചത്. ഇവരെ കാണാനില്ലെന്നു കാട്ടി ഇന്നലെ രാവിലെ അയിരൂർ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സിന്ധു എഴുതിയതെന്നു കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു.

സാമ്പത്തിക ബാധ്യതകളാണ് മരണത്തിനു പിന്നിലെന്നാണ് സൂചന. എന്നാൽ, കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പരാമർശം ഇല്ലെന്ന് അയിരൂർ പൊലീസ് അറിയിച്ചു. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണ് ഇവരുടേതെന്നും, മരണത്തിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭർത്താവ് തുളസീദാസ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. മക്കൾ: നന്ദുദാസ്, വിധുൻദാസ്.

English Summary:

Housewife Found Deceased in Well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com