ADVERTISEMENT

കൊച്ചി∙ എറണാകുളം കുമ്പളങ്ങിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവർക്കാണു പരുക്കേറ്റത്.

കോൺഗ്രസ് അനുകൂലികൾ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായാണ് ആരോപണം. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞായിരുന്നു മർദനമെന്നു ട്വന്റി20 പ്രവർത്തകർ പറയുന്നു.  മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

English Summary:

Clash Erupts During Kochi Election Campaign: Twenty20 Activists Assaulted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com