സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടു; കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പരുക്ക്
Mail This Article
×
കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ എൻഡിഎ സ്ഥാനാർഥിയും നടനുമായ ജി.കൃഷ്ണകുമാറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണിനു പരുക്കേറ്റു. മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് പരുക്കേറ്റതെന്ന് എൻഡിഎ നേതാക്കൾ അറിയിച്ചു.
ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കൃഷ്ണകുമാർ പ്രചാരണം പുനരാരംഭിച്ചു. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും കൃഷ്ണകുമാർ പ്രചാരണം തുടരുകയായിരുന്നു.
English Summary:
Kollam NDA candidate Krishna Kumar eye injured while campaigning
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.