പള്ളിപ്പെരുന്നാളിനു ശേഷം മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; 17കാരൻ മരിച്ചു
Mail This Article
×
ചെമ്പേരി (കണ്ണൂർ)∙ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. പിതാവ്: ഷൈജു. മാതാവ്: ശോഭ. സഹോദരങ്ങൾ: ജൂഡിറ്റ്, ജുവാന.
പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത് മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം. ജൂഡ്‌വിന്റെ സംസ്കാരം ഇന്നു വൈകിട്ട് 5ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.
English Summary:
Young Student Loses Life in Jeep Rollover Accident in Kannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.