കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; അപകടം വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ
Mail This Article
×
കോഴിക്കോട് ∙ കുണ്ടായിത്തോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ (36), മകൾ ഫാത്തിമ നഹ്‌ല (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചിന് റെയിൽ പാളം മുറിച്ച് കടക്കവെ കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.
നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമ നഹ്‌ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു ഇവർ. നിസാറാണ് നസീമയുടെ ഭർത്താവ്.
English Summary:
2 died in Kozhikode by hitting train while trying to cross railway track
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.