ADVERTISEMENT

ന്യൂഡൽഹി∙ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനമായി ജാര്‍ഖണ്ഡിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ഏറ്റുമുട്ടി കോണ്‍ഗ്രസ് – ആര്‍ജെഡി പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു വഴിയൊരുക്കിയത്. ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് ആര്‍ജെഡിയെ ചൊടിപ്പിച്ചത്. നേതാക്കള്‍ വേദിയിലിരിക്കുമ്പോള്‍ അസഭ്യം പറഞ്ഞും  കസേര വലിച്ചെറിഞ്ഞും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.  

ആരോഗ്യകാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിരക്ക് പറഞ്ഞ് മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തിയില്ല. റാലിയില്‍ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നുമില്ല. ജാതിസെന്‍സെസ്  വാഗ്ദാനം അംഗീകരിക്കനാവില്ലെന്നായിരുന്നു മമതയുടെ നിലപാട്. 

അതേസമയം, സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസമുയര്‍ത്തി. അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരില്‍ ഒത്തു കൂടിയിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. സഖ്യം പൊള്ളയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലിപ്പിരിയുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിനു മുൻപ് ഇതാണ് സ്ഥിതിയെങ്കിൽ അധികാരം കിട്ടിയാലെന്താകുമെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷഹ്സാദിന്റെ ചോദ്യം. തല തല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. 

English Summary:

Clash among INDIA bloc's supporters during Ranchi rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com