ADVERTISEMENT

കൊച്ചി ∙ ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപം പാളത്തിന് അടുത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽനിന്നും വീണതാകാമെന്നാണു പൊലീസ് കരുതുന്നത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു.

20–25 വയസ്സ് പ്രായം തോന്നിക്കുന്ന, 5 അടി 4 ഇഞ്ച് ഉയരമുള്ള, വെളുത്ത നിറത്തിലുള്ള, മെലിഞ്ഞ ശരീരപ്രകൃതമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലുവ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം. നീലയിൽ വെള്ളയും പച്ചയും ചുവപ്പും കലർന്ന ചുരിദാർ ടോപ്പും ചുവന്ന പാന്റ്സുമാണ് വേഷം. കഴുത്തിൽ കറുത്തമുത്തു പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയുമുണ്ട്. 

English Summary:

Woman dead body found near railway track in Neduvannoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com