ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി. രാവിലെ എട്ട് മുതലാണു പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. ഓരോ നിയോജക മണ്ഡലങ്ങൾക്കും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങ്ങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തത്. 

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽനിന്നും പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ
പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ, പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ നിന്നുള്ള ദൃശ്യം
പയ്യോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പുറപ്പെടുന്നു
പയ്യോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പുറപ്പെടുന്നു
കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടിയിൽ നിന്ന് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പുറപ്പെടുന്നു
കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടിയിൽ നിന്ന് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പുറപ്പെടുന്നു
പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ, കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നുള്ള ദൃശ്യം
പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ, കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിതരണ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിതരണ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം
മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ വിതരണ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം
മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ വിതരണ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം

പാർലമെന്റ് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായി വോട്ടിങ് സാധനസാമഗ്രികളുടെ വിതരണം നടന്നു. കുമ്പള ഗവ.ഹയർ സെക്കൻ‍ഡറി സ്കൂൾ (മഞ്ചേശ്വരം) ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ (ഉദുമ),  കാസർകോട് ഗവ.കോളജ് (കാസർകോട്), ദുർഗ ഹയർസെക്കൻഡറി സ്കൂൾ (കാഞ്ഞങ്ങാട്), നിത്യാതനന്ദ ഇംഗ്ലിഷ് മിഡിയം സ്കൂൾ കാഞ്ഞങ്ങാട് (തൃക്കരിപ്പൂർ) എന്നിവിടങ്ങളിൽ നിന്നാണ് വിതരണം നടന്നത്. ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാർ വിതരണ കേന്ദ്രത്തിൽ രാവിലെ തന്നെ എത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ചില കേന്ദ്രങ്ങളിൽ വിതരണം ഏറെ വൈകിയിരുന്നു. എന്നാൽ മൂന്നോടെ എല്ലാ ബൂത്തുകളിലേക്കുമായി വോട്ടിങ് സാധനസാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തി.

ജില്ലാ കലക്ടർ കെ. ഇമ്പശേഖർ, ജനറൽ ഒബ്സർവർ റിഷിരേന്ദ്രകുമാർ എന്നിവർ കാസർകോട് ഗവ. കോളജ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദർശിച്ചപ്പോൾ
ജില്ലാ കലക്ടർ കെ. ഇമ്പശേഖർ, ജനറൽ ഒബ്സർവർ റിഷിരേന്ദ്രകുമാർ എന്നിവർ കാസർകോട് ഗവ. കോളജ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദർശിച്ചപ്പോൾ
മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടന്ന വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം
മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടന്ന വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം
സുൽത്താൻ ബത്തേരി സെന്റ്.മേരീസ് കോളജിൽ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം
സുൽത്താൻ ബത്തേരി സെന്റ്.മേരീസ് കോളജിൽ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം
കൽപ്പറ്റയിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മുട്ടിൽ ഡബ്യൂ.എം.ഒ.കോളജ് ജില്ലാ കലക്ടർ ഡോ.രേണു രാജ് സന്ദർശിക്കുന്നു
കൽപ്പറ്റയിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മുട്ടിൽ ഡബ്യൂ.എം.ഒ.കോളജ് ജില്ലാ കലക്ടർ ഡോ.രേണു രാജ് സന്ദർശിക്കുന്നു
മുട്ടിൽ ഡബ്യൂ എം.ഒ. കോളജിൽ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം
മുട്ടിൽ ഡബ്യൂ.എം.ഒ. കോളജിൽ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം
English Summary:

Loksabha Election 2024 distribution of polling materials is in progress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com