ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ സ്ഥാപനത്തിൽ ജോലി നേടി എന്ന കേസിൽ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. കേസിലെ രണ്ടാം പ്രതി സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തത് കാരണമാണ് കേസ് മാറ്റി വച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സർക്കാർ സ്ഥാപനമായ സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്‌തത്. 2009 -11 കാലഘട്ടത്തിൽ സ്വപ്ന പഠനം പൂർത്തിയാക്കി എന്നാണ് രേഖ. 2017 ലാണ് സ്വപ്‌നയ്ക്ക് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖേന സർട്ടിഫിക്കറ്റ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കറാണ് സ്പേസ് പാർക്കിൽ സ്വപ്‌നയ്ക്ക് ജോലി നൽകിയത് എന്നാണ് ആരോപണം.

English Summary:

Swapna Suresh fake certificate case: Charge sheet reading postponed

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com