ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഏബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടർ പട്ടികയിൽ ഉള്‍പ്പെട്ടത്. ജഗതി സ്കൂളിലായിരുന്നു ഏബ്രഹാമിനു വോട്ട്. അദ്ദേഹം കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയിൽ പരിശോധന ആരംഭിച്ചു.

English Summary:

Chief Minister's Principal Secretary KM Abraham Denied Vote Due to ID Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com