ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. ആറുമണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകേണ്ടി ഇരുന്നതെങ്കിലും ആളുകളുടെ നീണ്ട നിര മൂലം രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 70.80 %  പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.97, പത്തനംതിട്ട-63.35, മാവേലിക്കര-65.91, ആലപ്പുഴ-74.41, കോട്ടയം-65.60, ഇടുക്കി-66.43, എറണാകുളം-68.27, ചാലക്കുടി-71.84, തൃശൂര്‍-72.20, പാലക്കാട്-72.83, ആലത്തൂര്‍-72.85, പൊന്നാനി-69.04, മലപ്പുറം-72.84, കോഴിക്കോട്-74.94, വയനാട്-73.26, വടകര-75.98, കണ്ണൂര്‍-77.23, കാസര്‍കോട്-75.29 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. തൽസമയ വിവരങ്ങൾ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com