ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് ബൂത്തിലെത്തി. ഇതുവരെയുള്ള പോളിങ് ശതമാനത്തിൽനിന്നും ട്രെൻഡിൽനിന്നും എന്തു മനസ്സിലാക്കാം? ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.

അതേസമയം പോളിങ് നിരക്ക് ഇങ്ങനെ തുടർന്നാലും 2019 ലെ പോളിങ് എത്താനിടയില്ലെന്നാണ് അനുമാനം. 2019ൽ സംസ്ഥാനത്ത് 77.84% പോളിങ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പോളിങ് നിരക്ക് പരിഗണിക്കുമ്പോൾ ഇത്തവണ പോളിങ് കുറയുമെന്നാണ് നിഗമനം. പോളിങ് ഇത്തവണ 75 ശതമാനത്തിൽ താഴെ ആകാനാണു സാധ്യത. അസാധാരണമായ ചൂടും ദേശീയതലത്തിൽ വ്യക്തമായ തരംഗത്തിന്റെ അഭാവവും ഇത്തവണ പോളിങ്ങിനെ ബാധിച്ചേക്കും.

English Summary:

Loksabha election 2024: Polling Percentage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com