ADVERTISEMENT

താമരശ്ശേരി ∙ വെസ്റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തിൽ യുവാവിനെ കുത്തിയ പ്രതി പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ് (30) ഇന്നലെ രാത്രി 10.45 ന് കുത്തേറ്റത്. 

ഇന്നലെ രാത്രി 9.45 ന് ശ്യാം ചന്ദ്രൻ പുതുപ്പാടി പഞ്ചായത്ത് ബസാറിൽവച്ച് ഒരു വയോധികനെ മർദിച്ചിരുന്നു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതു ചോദ്യം ചെയ്ത അഷറഫ് എന്ന മുസ്‌ലിം ലീഗ് പ്രവർത്തകനും മർദനമേറ്റു. നാട്ടുകാർ ഇടപെട്ടതോടെ കൂടുതൽ സംഘർഷമൊഴിവായി.

കുത്തേറ്റ നവാസ്
കുത്തേറ്റ നവാസ്

അതുകഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ചെമ്പ്രപറ്റ കുരിശ് പള്ളിക്ക് സമീപം ശ്യാം ചന്ദ്രൻ അടക്കമുള്ളവർ നിൽക്കുമ്പോൾ അതിലേയെത്തിയ മുഹമ്മദ് നവാസ് ആൾക്കൂട്ടം കണ്ട് വണ്ടിനിർത്തി കാര്യമന്വേഷിച്ചു. പഞ്ചായത്ത് ബസാറിലെ സംഘർഷത്തെപ്പറ്റി മുഹമ്മദ് നവാസിന് അറിയില്ലായിരുന്നു. ‘പകരം ചോദിക്കാൻ വന്നതാണോ’ എന്ന് ആക്രോശിച്ച് ശ്യാം കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നവാസ് പറഞ്ഞു. സാരമായി പരുക്കേറ്റ നവാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com