ADVERTISEMENT

ബെംഗളൂരു ∙ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യ ഹെഗ്ഡെ വ്യക്തമാക്കി. ‘വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എനിക്ക് രാഷ്ട്രീയ മോഹങ്ങളൊന്നുമില്ല. നിലവിൽ ചെയ്യുന്ന ജോലിയിൽ സംതൃപ്തയാണ്’– ഐശ്വര്യ പറഞ്ഞു. 

പിതൃസഹോദരനും ബെംഗളൂരു റൂറൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഡി.കെ.സുരേഷിന്റെ  ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സജീവമായതോടെയാണ് ഐശ്വര്യ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹം ശക്തമായത്. നിലവിൽ നാഷനൽ എജ്യുക്കേഷൻ ഫൗണ്ടേഷന്റെ സെക്രട്ടറിയാണ് അവർ. മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ കൊച്ചുമകനും കഫേ കോഫി ഡേ സ്ഥാപകനായ അന്തരിച്ച വി.ജി.സിദ്ധാർഥയുടെ മകനുമായ അമർത്യ ഹെഗ്ഡെയാണ് ഐശ്വര്യയുടെ ഭർത്താവ്.

English Summary:

Not into active politics: Aishwarya Hegde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com