ADVERTISEMENT

ഏറ്റുമാനൂർ (കോട്ടയം)∙ കാറപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നീലംപേരൂർ മാത്തേരിച്ചിറയിൽ ഷീല തങ്കച്ചൻ (54) മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. മരുമകളെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങും വഴി ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ വച്ചാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ ഷീലയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.   ഭർത്താവ്: തങ്കച്ചൻ. കെ.പി. (പരേതൻ) മക്കൾ: ഷീജ അഭിലാഷ്, ഷിജോ മോൻ തങ്കച്ചൻ, ഷിനു മോൾ ദിലീപ്. മരുമക്കൾ: അഭിലാഷ്, അശ്വതി ഷിജോ, ദിലീപ്, മാതാവ്: കമലമ്മ

English Summary:

Car accident woman who was undergoing treatment in a critical condition died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com