ADVERTISEMENT

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കു വഴിവച്ച ഇ.പി. ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച തിരുവനന്തപുരത്തു നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ചർച്ചയായി. പാർട്ടിയെ പ്രതിരോധത്തിലേക്കു തള്ളിവിട്ട ഈ വിഷയത്തിൽ തന്റെ നിലപാട് ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. ഘടകകക്ഷികൾ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തിയ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് ഇന്നു വൈകിട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 12 സീറ്റ് വരെ ജയിക്കാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും വിലയിരുത്തലുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവയാണ് പാർട്ടി വിജയപ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ.

English Summary:

CPM Kerala Confident of Overcoming Anti-Government Sentiments, Targets Major Gains in Upcoming Lok Sabha Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com