ADVERTISEMENT

കോഴിക്കോട്∙ കണ്ണാടിക്കലിൽ ദലിത് യുവതി അയൽവാസികളുടെ മർദനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് അറിയിച്ചു.

യുവതിയുടെ അമ്മ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചതു ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരുക്കേറ്റു. സിടി സ്കാൻ എടുക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ കഴിഞ്ഞില്ല. ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ് തയാറായില്ലെന്നാണ് പരാതി. വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

English Summary:

Human Rights Commission ordered investigation into the complaint that police did not take action in beating Dalit woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com