ADVERTISEMENT

റായ്പുർ ∙ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ, കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര അതിർത്തിയോടു ചേർന്ന തെക്മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാർഡും ചേർന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏതാനും പേർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവ സ്ഥലത്തുനിന്ന് എകെ–47 റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതോടെ ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. നാരായൺപുർ, കങ്കർ ഉൾപ്പെടെ ഏഴ് ജില്ലകൾ അടങ്ങിയ പ്രദേശമാണ് ബസ്തർ. ഈ മാസം 16ന് നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.

English Summary:

7 Maoists killed in an encounter with security personnel in Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com