ADVERTISEMENT

ന്യൂയോർക്ക് ∙ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്. അമ്പതോളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ, ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്റെ സ്മരണയിൽ ‘ഹിന്ദ് ഹാൾ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു.

യുഎസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം വ്യാപിച്ചതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. സമാധാനപരമായി നടന്ന പ്രക്ഷോഭം സംഘർഷഭരിതമായത് പുറത്തുനിന്നുള്ളവർ എത്തിയതോടെയാണെന്നും സാഹചര്യം ഗുരുതരമാവും വരെ കാത്തിരിക്കാനാവില്ലെന്നും ന്യൂയോർക്ക് മേയർ എറിക് ആദംസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്.

ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുന്നു. (Photo: CHARLY TRIBALLEAU/AFP)
ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുന്നു. (Photo: CHARLY TRIBALLEAU/AFP)
English Summary:

Police Arrest Protesters, Clear Occupied Building At Columbia University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com