ADVERTISEMENT

തൃശൂർ∙ ഉഷ്ണതരംഗവും കള്ളക്കടലും ജനജീവിതത്തെ ദുസ്സഹമാക്കുമ്പോൾ ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിൽ സ്ഥിതി വ്യത്യസ്ഥമാണ്. പ്രദേശവാസികളെ ഈ പ്രതിഭാസങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോവുകയാണ്.

മത്സ്യത്തൊഴിലാളികൾ രാവിലെയും വൈകുന്നേരവും കടലിൽ പോകുന്നുണ്ട്. തെക്കൻ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി ‌ദിവസവും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെ കാണാം. വലിയ മത്സ്യങ്ങളായ അയക്കൂറ, കുടുത എന്നിവ ലഭിക്കുന്നുമുണ്ട്. എങ്കിലും മത്സ്യലഭ്യത കുറവാണ്. 

കടൽ കാണുന്നതിനും കടലിൽ കുളിക്കുന്നതിനും സഞ്ചാരികളും തീരത്ത് എത്തുന്നുണ്ട്. കടുത്ത ചൂടുണ്ടെങ്കിലും തീരത്ത് എത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ കാറ്റ് സഞ്ചാരികൾക്ക് ആശ്വാസമാണ്. കടലിൽ ഇറങ്ങിയാൽ വെള്ളത്തിന് നല്ല തണുപ്പാണെന്ന് ഇവർ പറയുന്നു. ഉഷ്ണതരംഗവും കള്ളക്കടലും ഇവിടുത്തെ ജനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് വ്യക്തം. 

English Summary:

Chavakkad people experience good weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com