കുതിരവട്ടത്തെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമം: പരാതി, കേസെടുത്തു
Mail This Article
×
കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിയുടെ നേർക്കാണു 2 ദിവസം മുമ്പ് അതിക്രമമുണ്ടായത്. ഇവിടെ പ്ലംമ്പിങ് പണിക്കെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെയായാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴി എടുത്ത ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.