നടൻ ബെർണാഡ് ഹിൽ അന്തരിച്ചു; ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കി
Mail This Article
×
ലണ്ടൻ∙ ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ശ്രദ്ധേയനാകുന്നത്.
ഞായറാഴ്ച പുലർച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് ഏജന്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 5 പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ നാടകത്തിലും ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയ കഥാപാത്രങ്ങൾക്കു ജീവനേകി.
താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേർ ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചു. 1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.
English Summary:
Bernard Hill: Titanic and Lord of the Rings actor dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.