ADVERTISEMENT

ദുബായ് ∙ 14 ദിവസമായി ദുബായിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുനൽകി. മൃതദേഹം എംബാമിനായി സൗദി ജർമൻ ആശുപത്രിയിൽനിന്നും കൊണ്ടുപോയി. ഏപ്രിൽ 22നാണ് സുരേഷ് കുമാർ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ബിൽ തുകയായ നാലു ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. എന്നാൽ പണം അടയ്‌ക്കാതെ മൃതദേഹം വിട്ടുനൽകാനുള്ള നടപടികൾ ആശുപത്രി സ്വീകരിച്ചു. ചാരിറ്റി ഫണ്ടിൽനിന്നും പണമെടുത്ത് ആശുപത്രി തന്നെയാണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. 

പനി ബാധിച്ചാണു സുരേഷ് ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യുമോണിയ ബാധിച്ചതിനു പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

English Summary:

14 days in Dubai mortuary; The body of Thrissur native was released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com